സ്ത്രീകള്‍ പ്രശസ്തിക്കായി ലൈംഗികതയെ ഉപയോഗപ്പെടുത്തുന്നു: നടി പൂജാ ഭട്ട്

സ്ത്രീകള്‍ പ്രശസ്തിക്കായി ലൈംഗികതയെ ഉപയോഗപ്പെടുത്തുന്നു: നടി പൂജാ ഭട്ട്

രാംനാഥ് ചാവ്‌ല-
സ്ത്രീകള്‍ പ്രശസ്തിക്കും അധികാരത്തിനുമായി ലൈംഗികതയെ ഉപയോഗപ്പെടുത്തുകയാണെന്ന്് നടി പൂജാ ഭട്ട്.
ഒരാള്‍ പുരുഷനായതു കൊണ്ട് ഈ ലോകത്തെ എല്ലാ പുരുഷന്‍മാരും ലൈംഗിക അതിക്രമികള്‍ എന്നു പറയാന്‍ കഴിയില്ല. ഈ ലോകത്തെ എല്ലാ സ്ത്രീകളും ഇരകളാകണമെന്നും നിര്‍ബന്ധമില്ല. ചില സമയങ്ങളില്‍ സ്ത്രീയും അപരാധിയാകാം. ഒരേ ബ്രഷ് കൊണ്ട് എല്ലാവരെയും പെയിന്റ് ചെയ്യുന്ന രീതി പക്ഷപാതപരമാണെന്നും പൂജാഭട്ട് പറഞ്ഞു.
സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം ബോളിവുഡില്‍ മാത്രമുള്ളതല്ല. മാധ്യമ, രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ലൈംഗിക ചുഷണങ്ങള്‍ നടക്കുന്നത് അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിലാണ്. ചില സാഹചര്യങ്ങളില്‍ അധികാരത്തിനു വേണ്ടി സ്ത്രീകള്‍ അവരുടെ ലൈംഗികതയെ ഉപയോഗപ്പെടുത്താറുണ്ട്. അധികാരത്തിലിരിക്കുന്ന ഒരാളെ വിവാഹം കഴിക്കുന്നതും ലൈംഗിക താല്‍പര്യങ്ങളെ കൂടുതല്‍ പ്രശസ്തിക്കായി ഉപയോഗിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും പൂജാ ഭട്ട് അഭിപ്രായപ്പെട്ടു.
ചില കേസുകളില്‍ നിരപരാധികളായ പുരുഷന്‍മാരെ മാധ്യമങ്ങളും കോടതിയുമെല്ലാം വിചാരണ ചെയ്ത് സമൂഹത്തില്‍ അദ്ദേഹത്തിന്റെ പദവിയും കുടുംബ ജീവിതവുമെല്ലാം നശിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പൂജാ ഭട്ട് പറഞ്ഞു.
മീ ടു കാമ്പയിനില്‍ നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ കൂടുതല്‍ നടികള്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close