ഫിജികാര്‍ട്ട് ഡോട്ട് കോം ഇന്ത്യയിലെത്തുന്നു

ഫിജികാര്‍ട്ട് ഡോട്ട് കോം ഇന്ത്യയിലെത്തുന്നു

ഫിദ
തൃശൂര്‍: ഡയറക്ട് മാര്‍ക്കറ്റിംഗും ഇകോമേഴ്‌സും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ട് ഡോട്ട് കോം ഇന്ത്യയിലെത്തുന്നു.
ഔപചാരികമായ ഉദ്ഘാടനം അങ്കമാലി ആഡ്‌ലെകസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എട്ടിന് ഉച്ചക്ക് രണ്ടിനു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ഫിജികാര്‍ട്ടിന്റെ ഔദ്യോഗിക ലോഞ്ച് പ്രമുഖ ബോളിവുഡ് താരം തമന്ന നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാപരിപാടികള്‍ അരങ്ങേറും. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ സാരഥി ഡോ.ബോബി ചെമ്മണൂരാണു ഫിജികാര്‍ട്ട് ഡോട്ട്‌കോം ചെയര്‍മാന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close