വിഷ്ണു പ്രതാപ്
രാജ്യത്ത് കഴിഞ്ഞ മാര്‍ച്ച് മാസം അവസാനത്തോടെ 1.2 ബില്യണ്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ കൂടിയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനം 1,188.55 മില്യണ്‍ ഉപഭോക്താക്കളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ മാര്‍ച്ച് മാസം അവസാനത്തോടെ ഇത് 1,194.58 മില്യണായി ഉയര്‍ന്നു. 0.51 ശതമാനം വര്‍ധനവാണ് കേവലം ഒരു മാസം കൊണ്ട് ഉണ്ടായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ തന്നെ നഗരങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണം 692.15 മില്യണില്‍ നിന്നും 692.97 മില്യണായി ഉയര്‍ന്നിട്ടുണ്ട്. ഗ്രാമങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണം 496.39 മില്യണില്‍ നിന്നും 501.61 മില്യണായും കൂടി. നഗരത്തിലെയും ഗ്രാമത്തിലെയും ഒരു മാസത്തെ ഉപഭോക്താക്കളുടെ വളര്‍ച്ച എന്നത് യഥാക്രമം 0.12 ശതമാനവും 1.05 ശതമാനവുമാണ്. ഈ മേഖലയില്‍ രാജ്യത്തിന്റെ ആകെ വളര്‍ച്ച കണക്കാക്കുമ്പോള്‍ 92.59 ശതമാനത്തില്‍ നിന്നും 92.98 ലേക്കത്തി. ഈ കാലയളവില്‍ റിലയന്‍സ് ജിയോയുടെ ഉപഭോക്താക്കളപടെ വളര്‍ച്ച 5.8 മില്യണാണ്, ടെലികോം വിപണിയുടെ 9.29 ശതമാനവും ജിയോ നിയന്ത്രിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ എയര്‍ടെല്ലാണ് രാജ്യത്തെ ആകെ ടെലികോം മാര്‍ക്കറ്റ് ഷെയറില്‍ മുന്നേറ്റം നടത്തിയത്. 23.39 ശതമാനം മുന്നേറ്റമാണ് എയര്‍ടെല്ലിന് നേടാനായത്. രണ്ടാം സ്ഥാനത്ത് ഐഡിയയുമാണ് ഉള്ളത്.