ജൂലൈ 12ന് പെട്രോള്‍ പമ്പ് ഉടമകളുടെ സമരം

ജൂലൈ 12ന് പെട്രോള്‍ പമ്പ് ഉടമകളുടെ സമരം

ജൂലൈ 12ന് പെട്രോള്‍ പമ്പ് ഉടമകള്‍ രാജ്യവ്യാപക സമരം ചെയ്യും. ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് (എഐപിഡിഎ) സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധന വില പ്രതിദിനം മാറ്റുന്ന പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പമ്പുകളടച്ചിട്ടുള്ള രാജ്യവ്യാപക പ്രതിഷേധമാണ് അസോസിയേഷന്‍ നടത്തുക. ജൂലൈ 12 ന് ഇന്ധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. അതേസമയം, പെട്രോളിയം ഡീലേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റിയും സംസ്ഥാന വ്യാപകമായി 11ന് പമ്പുകള്‍ അടച്ച് സമരം ചെയ്യും. 10ന് അര്‍ധരാത്രി മുതല്‍ 11ന് അര്‍ധരാത്രി വരെയാണ് സമരം. 9,10 തീയതികളില്‍ പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ ഇന്ധനവില പ്രതിദിനമാക്കുന്നതിനെതിരെ പമ്പുടമകള്‍ സമരം നടത്താനൊരുങ്ങിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രിയും എണ്ണക്കമ്പനി മേധാവികളും പമ്പുടമകളുടെ അസോസിയേഷനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close