പെട്രോളിന് വില കുറഞ്ഞു

പെട്രോളിന് വില കുറഞ്ഞു

ഫിദ-
തിരു: സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 15 പൈസയാണ് കുറഞ്ഞത്. നിലവില്‍ വ്യാപാരം 75.742 രൂപയിലാണ്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. 70.857 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്നലെ പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഇന്ധനവിലയില്‍ വന്‍ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എക്‌സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു. ഇന്ധന നിരക്കില്‍ ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.74 രൂപയിലും ഡീസല്‍ ലിറ്ററിന് 70.93 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.42 രൂപയിലും ഡീസല്‍ 69.58 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.74 രൂപയും ഡീസലിന് 69.91 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Post Your Comments Here ( Click here for malayalam )
Press Esc to close