കറുത്തപൊന്നിന് വില കൂടി

കറുത്തപൊന്നിന് വില കൂടി

ഫിദ-
കോട്ടയം: സംസ്ഥാനത്ത് കുരുമുളക് വില കരകയറുന്നു. അണ്‍ഗാര്‍ബിള്‍ഡിന് 33,500 രൂപയില്‍ നിന്ന് 34,200 രൂപയായും ഗാര്‍ബിള്‍ഡിന് 35,500 രൂപയില്‍ നിന്ന് 36,200 രൂപയുമായാണ് വില ഉയര്‍ന്നത്. തുടര്‍ച്ചയായ മൂന്നാംവാരമാണ് വിലക്കുതിപ്പ്. മൂന്നാഴ്ചയ്ക്കുള്ളില്‍ 1,900 രൂപ വര്‍ദ്ധിച്ചു.
വിയറ്റ്‌നാമില്‍ നിന്ന് കള്ളക്കടത്ത് വഴി വിലകുറഞ്ഞ കുരുമുളക് എത്തിയതും ഡിമാന്‍ഡ് കൂടുതലുള്ള കേരള കുരുമുളകില്‍ വിദേശി കൂട്ടിക്കലര്‍ത്തി എരിവ് കുറച്ച് ഡിമാന്‍ഡ് ഇല്ലാതാക്കിയതുമായിരുന്നു കുരമുളക് വിപണിയുടെ കഷ്ടകാലത്തിന് കാരണം. ഇറക്കുമതി തട്ടിപ്പിനെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ അതിന് മാറ്റംവന്നു. വിപണിയും അതോടെ ഉണര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന് വില ടണ്ണിന് 5,400 ഡോളറായി ഉയര്‍ന്നു. ശ്രീലങ്കന്‍ മുളക് വില 3,800 മുതല്‍ 4200 ഡോളര്‍ വരെയാണ്. വിയറ്റ്‌നാം മുളക് വില 2500 ഡോളര്‍. ഇന്‍ഡോനേഷ്യന്‍ വില 2,700 ഡോളറും ബ്രസീല്‍ ഓഫര്‍ 2,600 ഡോളറുമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close