കറുത്ത പൊന്നിന് വില കൂടി

കറുത്ത പൊന്നിന് വില കൂടി

ഗായത്രി
കുരുമുളകിന് വില വര്‍ധിച്ചു. കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും ചരക്കുനീക്കം വെട്ടിക്കുറച്ചത് വിലക്കയറ്റത്തിനു വഴിതെളിച്ചു. ഉത്പന്നത്തിന്റെ വരവ് കുറഞ്ഞതോടെ വില ഉയര്‍ത്തി ലഭ്യത ഉറപ്പിക്കാന്‍ വിപണി ശ്രമിച്ചു. പോയവാരം മുളകുവില 1400 രൂപ വര്‍ധിച്ചു. ഇറക്കുമതി ലോബിയും കുരുമുളക് നീക്കം കുറച്ചത് വിപണി നേട്ടമാക്കി.
ഉത്തരേന്ത്യയില്‍നിന്ന് മുളകിന് അന്വേഷണങ്ങളുണ്ട്. കര്‍ണാടകത്തില്‍ വിളവെടുപ്പ് പുരോഗമിക്കുന്നു. ഇടുക്കി, വയനാട് ഭാഗങ്ങളില്‍നിന്ന് കാര്യമായ വില്‍പ്പന സമ്മര്‍ദമില്ല. ചില സ്വകാര്യ ഏജന്‍സികളുടെ വിലയിരുത്തലില്‍ ഇക്കുറി ഇടവപ്പാതി പതിവിലും അല്‍പ്പം മെച്ചപ്പെടുമെന്നത് കാര്‍ഷിക മേഖലക്ക് അനുകൂലമാവും. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 36,700 രൂപയില്‍നിന്ന് 38,100 രൂപയായി.

 

Post Your Comments Here ( Click here for malayalam )
Press Esc to close