സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം തുടങ്ങി

സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം തുടങ്ങി

ഫിദ-
കൊച്ചി:
കഴിഞ്ഞ നാല് മാസത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 1893.02 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ സംഘങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്ന പെന്‍ഷന്‍ തുകയാണ് ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുക. ബാങ്ക് മുഖേന ലഭിക്കുന്നവര്‍ക്ക് അടുത്ത തിങ്കളാഴ്ച മുതലാണ് അക്കൗണ്ടുകളിലേക്ക് എത്തുക.
ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍, നവംബര്‍ വരെയുള്ള നാല് മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ക്രിസ്മസിന് മുന്നോടിയായി വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. അതേസമയം, പലയിടങ്ങളിലും ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വിതരണം ഇപ്പോഴും നടക്കുന്നുണ്ട്. അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് പറഞ്ഞ് കുറേ പേരുടെ പെന്‍ഷന്‍ തടഞ്ഞിരുന്നു.
വ്യാപക പരാതിയെ തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിതരണം പുനരാരംഭിച്ചത്. 1893 കോടിയില്‍ 1520 കോടി സ്‌റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് മുഖേന സമാഹരിച്ചതാണ്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന 976 കോടി പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരം എസ്.ബി.ഐ അക്കൗണ്ടിലേക്കും നേരിട്ട് വീടുകളില്‍ വിതരണത്തിനാവശ്യമായ 916.88 കോടി വെള്ളയമ്പലം സബ് ട്രഷറിയിലെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ അക്കൗണ്ടിലേക്കും മാറ്റാനും അനുമതിയായി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയാണ് നല്‍കുക. 2,400 മുതല്‍ 4,400 വരെയാണ് പെന്‍ഷന്‍ തുക.

Post Your Comments Here ( Click here for malayalam )
Press Esc to close