ക്രെഡിറ്റ് കാര്‍ഡുമായി ഇനി പേടിഎം

ക്രെഡിറ്റ് കാര്‍ഡുമായി ഇനി പേടിഎം

ഫിദ-
കൊച്ചി: പേയ്‌മെന്റ് ബാങ്ക്, ഡിജിറ്റല്‍ വാലറ്റ്, ഇകൊമേഴ്‌സ്, മ്യൂച്വല്‍ ഫണ്ട് വിതരണം തുടങ്ങിയ മേഖലയില്‍ കൈവെച്ച പേ ടിഎം ഇതാ ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു.
ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്കുമായി സഹകരിച്ചാണ് പേ ടിഎം ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്.
പേ ടിഎം ഫെസ്റ്റ് കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ക്രഡിറ്റ് കാര്‍ഡ് ആഗോള തലത്തില്‍ ഉപയോഗിക്കാം. സൈ്വപ് ചെയ്യാതെ കോണ്‍ടാക്ട്‌ലെസ് ആയി ഉപയോഗിക്കാം.
ഒരുശതമാനം കാഷ് ബായ്ക്ക് എല്ലാമാസവും കാര്‍ഡിലേയ്ക്ക് വരവുവെയ്ക്കും. അതായത് 100 രൂപ ചെലവാക്കിയാല്‍ ഒരു രൂപ തിരിച്ചുലഭിക്കും.
വര്‍ഷം 50,000ന് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് വാര്‍ഷിക ഫീസായ 500 രൂപ ഒഴിവാക്കിനല്‍കും.
പേ ടിഎമ്മിന് പ്രതിമാസം 1.5 കോടി സജീവമായ ഉപഭോക്താക്കളാണുള്ളത്. മൊത്തമുള്ള മൂന്നുകോടി ഉപഭോക്താക്കളില്‍ 2.5 കോടി പേരെങ്കിലും ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close