മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. കാന്‍സര്‍ ബാധയേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2009ല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു.
1975ല്‍ ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്നാണ് പോള്‍ മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. പോള്‍ അലന്റെ വിയോഗം ഹൃദയ ഭേദകമാണെും ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ബില്‍ഗേറ്റ്‌സ് പ്രതികരിച്ചു. പോള്‍ ഇല്ലായിരുന്നുവെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് എന്ന സംഭവം ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close