പതഞ്ജലി രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്റ്

പതഞ്ജലി രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്റ്

 

ന്യൂഡല്‍ഹി: യോഗ ഗുരുബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ നാലാമതാണ് പതഞ്ജലിയുടെ സ്ഥാനം. എഫ്എംസിജി മേഖലയില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചശേഷം ടെലികോം മേഖലയിലേക്കുകൂടി ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണ് പതഞ്ജലിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്ലോബല്‍ റിസര്‍ച്ച് കമ്പനിയായ ഇപ്‌സോസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളില്‍ പതഞ്ജലി നാലാമതെത്തിയത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക് എന്നീ ബ്രാന്‍ഡുകളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close