ഇവെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ ജില്ലകളിലും

ഇവെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ ജില്ലകളിലും

ഫിദ
കൊച്ചി: ഒരു മാസം വരെയെടുക്കുന്ന പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നാല്അഞ്ച് ദിവസത്തിനകം നടത്താന്‍ കഴിയുന്ന ഇവെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. ഇതിനുള്ള നിര്‍ദേശം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി.
കടലാസ് രഹിത ഡിജിറ്റല്‍ വര്‍ക്ക്‌ഫേ്‌ലായിലൂടെയാണ് കാലതാമസം ഒഴിവാക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തില്‍ സംവിധാനം മലപ്പുറം ജില്ലയില്‍ നടപ്പാക്കിയിരുന്നു. കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, തൃശൂര്‍ റൂറല്‍, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലേക്കുകൂടി പിന്നീട് വ്യാപിപ്പിച്ചു. ഒരു മാസത്തിനകം മറ്റ് പോലീസ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
പരിശീലനം നല്‍കാന്‍ മലപ്പുറം, പാലക്കാട് ജില്ലാ പോലീസ് മേധാവിമാരെയും ഫണ്ട് നല്‍കുന്നതിന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവരെയും പോലീസ് മേധാവി ചുമതലപ്പെടുത്തി.
അപേക്ഷകന്റെ വ്യക്തിഗത വിവരം ജില്ലാ െ്രെകം റെക്കോഡ്‌സ് ബ്യൂറോക്ക് വെബ് ആപ്ലിക്കേഷന്‍ വഴി അയച്ച് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കും. തുടര്‍ന്ന് ഡിജിറ്റലായി ഈ ഫയല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍ക്ക് മൊബൈല്‍/ ലാപ്‌ടോപ് ആപ്ലിക്കേഷന്‍ വഴി നല്‍കും. പരിശോധന പൂര്‍ത്തിയാക്കി മൊബൈല്‍/ ലാപ്‌ടോപ് ആപ്ലിക്കേഷന്‍ വഴി റിപ്പോര്‍ട്ട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന് നല്‍കും. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും.

Post Your Comments Here ( Click here for malayalam )
Press Esc to close