പതഞ്ജലി ഇനി സെക്യൂരിറ്റി ബിസിനസിലേക്ക് ചുവട്‌വെക്കുന്നു

പതഞ്ജലി ഇനി സെക്യൂരിറ്റി ബിസിനസിലേക്ക് ചുവട്‌വെക്കുന്നു

 

ഹരിദ്വാര്‍: പതഞ്ജലിക്കു ശേഷം ഗുരു ബാബ രാംദേവ് പുതിയ ബിസിനസ്സ് മേഖലയിലേക്ക് ചുവട് വെക്കുന്നു. സെക്യൂരിറ്റി ബിസിനസ്സിലേക്കാണ് രാംദേവ് ചുവട് വെച്ചിരിക്കുന്നത്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംരഭത്തിന് പേരിട്ടിരിക്കുന്നത്.
ഇന്ന് രാജ്യത്തെ വലിയൊരു പ്രശ്‌നമാണ് സുരക്ഷിതത്വമില്ലായ്മ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് രാംദേവ് ഇങ്ങനെയൊരു സെക്യൂരിട്ടി സ്ഥാപനത്തിന് തുടക്കും കുറിച്ചത്. പരാക്രമിയിലൂടെ സുരക്ഷമേഖലയില്‍ പുതിയ അധ്യായം കുറിക്കാന്‍ സാധിക്കുമെന്നാണ് പതജഞലി ഗ്രൂപ്പിന്റെ പ്രതീക്ഷ. കൂടാതെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരീശീലനം നല്‍കുന്നതിനായി വിരമിച്ച സൈനികരെയും പോലീസുകാരെയും നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജ്‌ലിയെന്ന സ്ഥാപനം വലിയ വളര്‍ച്ചയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവു സമ്പന്നരായ 25 പേരില്‍ ഒരാളാണ് യോഗ ഗുരു ബാബ രാംദേവ്.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close