പാന്‍കാര്‍ഡിന്റെ ആവശ്യകത അറിഞ്ഞിരിക്കണം

പാന്‍കാര്‍ഡിന്റെ ആവശ്യകത അറിഞ്ഞിരിക്കണം

ഇപാടുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തിന് ശേഷം കള്ളപ്പണം തടയുന്നതിലും നികുതി അടിത്തറ വിപുലീകരിക്കുന്നതിലും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതുമുതലാണ് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനമായത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മിക്ക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പണം കൈകാര്യം ചെയ്യുന്ന എല്ലാവരും നി!ര്‍ബന്ധമായും പാന്‍ കാര്‍ഡ് എടുക്കുകയും വേണം.
ആദായ നികുതി വകുപ്പ് ഓരോരുത്ത!ര്‍ക്കും നല്‍കുന്ന പത്ത് അക്ക നമ്പറാണ് പാന്‍ നമ്പര്‍. രണ്ടു ലക്ഷം രൂപക്ക് മുകളിലുള്ള വസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ പാന്‍ കാ!ര്‍ഡ് ആവശ്യമാണ്. ഇത്തരം ഇടപാടുകള്‍ നടത്താന്‍ പ്ലാനുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പാന്‍ കാര്‍ഡ് കരുതിയിരിക്കണം.
10 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണമെങ്കിലും പാന്‍ കാര്‍ഡ് ആവശ്യമാണ്. സ്റ്റാമ്പ് മൂല്യനിര്‍ണ്ണയ അതോറിട്ടി 10 ലക്ഷം രൂപയില്‍ കൂടുതല്‍ വില നല്‍കുന്ന സ്ഥലങ്ങളുടെ കൈമാറ്റത്തിനും ഇത് ആവശ്യമാണ്.
ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഒഴികെ മറ്റെല്ലാത്തരം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും പാന്‍ കാര്‍ഡ് ആവശ്യമാണ്. ജാന്‍ ധന്‍ അക്കൗണ്ടുകള്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമില്ല. മറ്റ് അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
നിക്ഷേപം ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ ബാങ്കുകളില്‍ പണമായി നിക്ഷേപിക്കണമെങ്കില്‍ പാന്‍ കാര്‍ഡ് കാണിക്കണം. നോട്ട് നിരോധനത്തിന് ശേഷമാണ് ഈ നിയമം കൂടുതല്‍ കര്‍ശനമാക്കിയത്. പോസ്റ്റ് ഓഫീസ് നിക്ഷേപം ബാങ്ക് നിക്ഷേപം പോലെ തന്നെ 50000 രൂപയില്‍ കൂടുതലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ചില ഘട്ടങ്ങളില്‍ ഇതിന് ചില ഇളവുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ 5 ലക്ഷം രൂപയിലധികം വരുന്ന നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് കര്‍ശനമായും നിര്‍ബന്ധമാണ്. ബാങ്ക് ഡ്രാഫ്റ്റുകള്‍ നിങ്ങള്‍ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ചെക്കുകള്‍ എന്നിവ ഉപയോ?ഗിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് കരുതണം.
നിങ്ങള്‍ 50,000 രൂപ്ക്ക് മുകളിലുള്ള മ്യൂച്വല്‍ഫണ്ട് യൂണിറ്റുകള്‍ വാങ്ങുന്നുണ്ടെങ്കില്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണം. രണ്ട് ലക്ഷം രൂപയോ അതില്‍ കൂടുതലോ രൂപയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്.
വിദേശ യാത്രയ്ക്കായി ഒറ്റ തവണ 50,000 രൂപയില്‍ കൂടുതല്‍ പണമട്ക്കുന്നതിന് പാന്‍ ആവശ്യമാണ്. 50,000 രൂപയില്‍ കൂടുതലുള്ള വിദേശ കറന്‍സികള്‍ വാങ്ങുമ്പോഴും ഇത് അത്യാവശ്യമാണ്. പാന്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കാതെ നിങ്ങള്‍ക്ക് 50,000 രൂപയില്‍ കൂടുതലുള്ള വിദേശ കറന്‍സി വാങ്ങാന്‍ സാധിക്കില്ല.
ആര്‍ബിഐ ബോണ്ടുകളും 50000 രൂപ്ക്ക് മുകളിലുള്ള ഡിബഞ്ചറുകളും വാങ്ങുന്നതിന് പാന്‍ കാ!ര്‍ഡ് ആവശ്യമാണ്. വായ്പയുടെ മറ്റൊരു രൂപമാണ് ബോണ്ട്. ഇന്‍ഷ്വറന്‍സ് പ്രീമിയം പ്രതിവര്‍ഷം 50,000 രൂപയോ അതില്‍ കൂടുതലോ പ്രീമിയമായി നല്‍കേണ്ട ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണം. പോളിസി ഹോള്‍ഡര്‍ തിരഞ്ഞെടുത്ത പ്ലാനും പ്രീമിയം തുകയും അനുസരിച്ച് ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങള്‍ വ്യത്യാസപ്പെടാം. ഓഹരികള്‍ വാങ്ങുമ്പോള്‍ ഒരു കമ്പനിയുടെ ഓഹരി വാങ്ങാനും വില്‍ക്കാനും പാന്‍ കാര്‍ഡ് ആവശ്യമാണ്. കൂടാതെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും പാന്‍ നി!ര്‍ബന്ധമാണ്.
കാര്‍ഡുകള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണം. കൂടാതെ ഗിഫ്റ്റ് കാര്‍ഡുകളിലും മറ്റും ഒരു വര്‍ഷം 50000 രൂപ്ക്ക് മുകളില്‍ ഇടപാടുകള്‍ നടത്തിയാല്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. നികുതി അട്ക്കല്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. നികുതിയില്‍ ഇളവ് ആവശ്യപ്പെടുന്നതിനും പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ജിഎസ്ടി ജിഎസ്ടി രജിസ്‌ട്രേഷന് നിങ്ങള്‍ പാന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ഹാജരാക്കണം. ബിസിനസ്സുകാരും നിശ്ചിത തുകയില്‍ കൂടുതല്‍ വ്യാപാരം നടക്കുന്ന കച്ചവടക്കാരും ജിഎസ്ടി രജിസ്‌ട്രേഷന്‍ നി!ര്‍ബന്ധമാായും ചെയ്യണം.
റെഗുലേറ്ററി ബോഡിയുടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) സ്‌കീമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമാണ്.
നാല് ചക്ര വാഹനം വാങ്ങുന്ന വ്യക്തിക്ക് നിര്‍ബന്ധമായും പാന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വാഹനങ്ങള്‍ വില്‍ക്കുന്ന വ്യക്തികള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഇത്തരം ആവശ്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ പാന്‍കാര്‍ഡുകള്‍ നമുക്ക് ഒഴിവാക്കാനാവില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close