വിവാഹം കഴിക്കില്ല… പങ്കാളിയും വേണ്ട

വിവാഹം കഴിക്കില്ല… പങ്കാളിയും വേണ്ട

ഗായത്രി-
കൊച്ചി: താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും നടി ഓവിയ ഹെലന്‍. എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് സിനിമയോട് പോലും സ്‌നേഹമില്ല. എല്ലാ വര്‍ഷവും എന്റെ രണ്ട് സിനിമകള്‍ വീതം റിലീസിനെത്തും. ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നിലെത്തണമെന്നും ഇല്ല. എനിക്ക് താത്പര്യമുണ്ടെങ്കില്‍ ഞാന്‍ സിനിമ ചെയ്യും.
ഒരു അഭിനേതാവെന്ന നിലയില്‍ വളരെ നല്ല ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. മുമ്പ് എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ നോക്കാന്‍ പറ്റില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ എന്നിലെ നടിയെ സ്വയം കണ്ടെത്താന്‍ സംവിധായകര്‍ എനിക്ക് അവസരം നല്‍കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട് എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇനിയും ഒരുപാട് വളരാനുണ്ട്. എന്നില്‍ എപ്പോഴും സ്ഥായിയായി നില്‍ക്കുന്നത് സന്തോഷം മാത്രമാണ്. ഞാന്‍ അന്നും സന്തോഷവതിയായിരുന്നു, ഇപ്പോഴും സന്തോഷത്തിലാണ്.
90എം എല്‍ എന്ന സിനിമക്ക് ശേഷം എ റേറ്റഡ് ആയിട്ടുള്ള ചിത്രങ്ങളുമായി പലരും എന്നെ സമീപിച്ചിരുന്നു. അവയൊന്നും കമ്മിറ്റ് ചെയ്തില്ല. എപ്പോഴും ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഏതു വേഷം ചെയ്യാനുമുള്ള ധൈര്യം ഇപ്പോഴുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വേഷം മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. പിച്ചക്കാരി ആണെങ്കിലും പണക്കാരി ആണെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുമെന്നും ഓവിയ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES