ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഫിദ
‘ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു നാടിന്റെ ബിരിയാണി നേര്‍ച്ചയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ‘ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ.’ ബിരിയാണിയും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നെടുമുടി വേണു, മാമുക്കോയ, സുനില്‍ സുഖദ, ലെന എന്നിവരാണ് പ്രധാന താരങ്ങള്‍. അതിഥി താരങ്ങളായി ലാല്‍, ഭാവന, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ട്. സഞ്ജയ് കൃഷ്ണനാണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം സുനില്‍ കൈമനം, എഡിറ്റിങ് അയൂബ് ഖാന്‍, കലാസംവിധാനം സി.കെ. സുരേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പാപ്പച്ചന്‍ ധനുവച്ചപുരം
കോസ്മിക് ഗ്ലോബല്‍ മീഡിയായുടെ ബാനറില്‍ നവാഗതനായ കിരണ്‍ നാരായണനാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close