‘ഒരു കൊറോണക്കാലത്ത്’ ഗിന്നസ് പക്രുവിന്റെ എഫ് ബി പേജിലൂടെ റിലീസായി

‘ഒരു കൊറോണക്കാലത്ത്’ ഗിന്നസ് പക്രുവിന്റെ എഫ് ബി പേജിലൂടെ റിലീസായി

അജയ് തുണ്ടത്തില്‍-
പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫാരിസ്, ആബിദ് എന്നിവര്‍ നിര്‍മ്മാണവും റഫീഖ് പട്ടേരി ഛായാഗ്രഹണവും നൈഷാബ് ആമയം രചനയും സംവിധാനവും നിര്‍വ്വഹിച്ച ”ഒരു കൊറോണക്കാലത്ത്”എന്ന ഹ്രസ്വചിത്രം, പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ്പക്രുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി.
മനുഷ്യന്‍ അത്രമേല്‍ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമാണീ ചിത്രം. ഒരച്ഛന്റെയും മകളുടെയും ജീവിത മുഹൂര്‍ത്തങ്ങളിലൂടെയാണീ ചിത്രത്തിന്റെ സഞ്ചാരം. ലോകം വിശാലമായപ്പോള്‍, നാം ആഘോഷങ്ങളിലൂടെ ജീവിതത്തെ നിറംപിടിപ്പിച്ചു. എന്നാല്‍ നമുക്കിടയില്‍, ഇന്ന് ആ നിറങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. നാളെയുടെ വിശപ്പിലേക്ക് അന്നം തേടുന്ന ശരാശരി മനുഷ്യനായി നാം മാറി. എന്നാല്‍ അതുപോലുമില്ലാതെയും ചിലര്‍ നമുക്കിടയിലുണ്ടന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണീ ചിത്രം.
ഇന്‍ഷ, ജാഫര്‍ എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍ – പ്ലാനറ്റ് പ്രൊഡക്ഷന്‍സ്, രചന, സംവിധാനം – നൈഷാബ് ആമയം, നിര്‍മ്മാണം – ഫാരിസ്, ആബിദ്, ഛായാഗ്രഹണം – റഫീഖ് പട്ടേരി, എഡിറ്റിംഗ് – വിപിന്‍ വിസ്മയ, പ്രൊ: കണ്‍ട്രോളര്‍ – കാസിം ആമയം, ഡിസൈന്‍ – ജംഷീര്‍ യെല്ലോക്യാറ്റ്‌സ്, റിക്കോര്‍ഡിംഗ് – ഫിറോസ് നാകൊല, പിആര്‍ഓ – അജയ്തുണ്ടത്തില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close