വേദനയോടെ സാമുവല്‍ കുറിക്കുന്നു…

വേദനയോടെ സാമുവല്‍ കുറിക്കുന്നു…

ഫിദ-
സുഡാനി താരം സാമുവല്‍ അബിയോള റോബിന്‍സണെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ചിരിക്കുന്ന ‘ഒരു കരീബിയന്‍ ഉഡായിപ്പ്്’ ആരും കാണാനില്ലെന്ന കാര്യം വൈറലാവുന്നു. ഇതേക്കുറിച്ച് സുഡാനി തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായിമാറിയത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാണ് ഒരു കരീബിയന്‍ ഉഡായിപ്പ്. എന്നാല്‍ രജനി,അജിത് ചിത്രങ്ങളുടെ വരവോടെ തിയറ്റര്‍ കിട്ടാതായി. വളരെ കുറച്ച് തിയറ്ററുകള്‍ മാത്രമാണ് കിട്ടിയത്. ഇതില്‍ മനംനൊന്താണ് മലയാളികളുടെ സ്വന്തം സുഡാനിയായ സാമുവല്‍ അബിയോള റോബിന്‍സണ്‍ വേദനയയോടെ രംഗത്തെത്തിയത്. നെഞ്ച് തകരുന്ന വേദനയോടെയാണ് ചിത്രം ആരും കാണുന്നില്ലെന്ന വാര്‍ത്ത താന്‍ കേട്ടതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഡിസ്ട്രിബ്യൂഷനില്‍ ചില പിഴവുകളുണ്ടായിട്ടുണ്ട്. അതെല്ലാം ക്ഷമിക്കണം. പുതുമുഖങ്ങള്‍ കൂടുതല്‍ ഉള്‍പ്പെട്ട സിനിമ കൂടിയാണ്. അതുകൊണ്ടു തന്നെ ചില തെറ്റുകള്‍ വന്നിട്ടുണ്ട്. ചിത്രം ഓടിയില്ലെങ്കില്‍ നിര്‍മാതാവിനു നഷ്ടം വരും. അദ്ദേഹത്തെ സഹായിക്കണം. പലര്‍ക്കും സിനിമ കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പല തിയറ്ററുകളിലും ചിത്രമില്ല. ഡിസ്ട്രിബ്യൂഷനിലെ പിഴവു മൂലമാണ് ഇത് സംഭവിച്ചതെന്നും താരം കുറിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close