സ്‌നേഹത്തിന്റെ കണ്ണിറുലുമായി ആഡാര്‍ ലവ് പ്രദര്‍ശനത്തിന്

സ്‌നേഹത്തിന്റെ കണ്ണിറുലുമായി ആഡാര്‍ ലവ് പ്രദര്‍ശനത്തിന്

ഫിദ-
റിലീസിംഗിന് മുമ്പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ്വ് 2019 ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.പ്രിയ വാര്യരുടെ ഒരൊറ്റ കണ്ണിറുക്കം കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രമാണ് ഒരു അഡാര്‍ ലൗ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മാണിക്യ മലരായ പൂവി’ എന്ന ഒരൊറ്റ ഗാനത്തോടെയാണ് ചിത്രത്തിന് ആഗോള ശ്രദ്ധ ലഭിക്കുന്നത്. സിനിമ 2019ലെ പ്രണയദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ഗാനത്തിനെതിരെ കോടതിയില്‍ പരാതിയും സമര്‍പ്പിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. പല തവണ റിലീസ് തിയതി പ്രഖ്യാപിച്ച ചിത്രം കഴിഞ്ഞ ബലി പെരുന്നാളിന് ഇറങ്ങുമെന്നായിരുന്നു ആദ്യം അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ചിത്രത്തിലെ ഗാനവും പ്രിയ വാര്യരുടെ കണ്ണിറുക്കലും ശ്രദ്ധിക്കപെട്ടതോടെ കഥാ ഘടനയില്‍ വരെ മാറ്റം വരുത്തിയതാണ് റിലീസ് വൈകിപ്പിച്ചെതെന്നാണ് അണിയ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close