എങ്കിലും എന്റെ മാണിക്യ മലര്‍….

എങ്കിലും എന്റെ മാണിക്യ മലര്‍….

ഗായത്രി-
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രം ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തോടെയാണ് പ്രിയ കെ വാര്യരെയും റോഷനെയും ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ഏറെ വിമര്‍ശനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് ടീസര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. റോഷന്റെയും പ്രിയയുടെയും ചുംബനരംഗമുള്ള ടീസറായിരുന്നു ഇത്. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങളോട് പ്രതികരിക്കുകയാണ് റോഷനും പ്രിയയും.
”വിമര്‍ശനങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംവിധായകന്‍ പറഞ്ഞു, ഞങ്ങള്‍ ചെയ്തു. അത്രയേ ഉള്ളൂ. വിമര്‍ശനങ്ങളും ട്രോളും ഒക്കെ കണ്ടപ്പോഴാണ് ഇങ്ങനെയും ആളുകളുണ്ട് എന്ന് മനസ്സിലായത്. എല്ലാ ആളുകള്‍ക്കും വ്യത്യസ്ത ഇഷ്ടങ്ങളല്ലേ..മലയാളത്തില്‍ ഇങ്ങനൊരു ഗാനം ആദ്യമായാകും അവര്‍ കാണുന്നത്. ചിലപ്പോ ചിലര്‍ക്ക് അംഗീകരിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. പക്ഷേ കേട്ടുകേട്ട് പാട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവരുണ്ട്”റോഷന്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close