‘ഓര്‍മ്മ’ യുടെ ഓഡിയോ പ്രകാശനം ചെയ്തു

‘ഓര്‍മ്മ’ യുടെ ഓഡിയോ പ്രകാശനം ചെയ്തു

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മ’യുടെ ഓഡിയോ പ്രകാശനം പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ഓഡിയോ സീഡിയുടെ റെപ്പല്‍ക്ക, കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തനായ ധര്‍മ്മരാജന് നല്‍കിയാണ് പ്രകാശിപ്പിച്ചത്. ഗാന്ധിഭവനിലെ അന്തേവാസിയായ പ്രശസ്ത ചലച്ചിത്രനടന്‍ ടിപി മാധവനെയും ആയിരത്തിലേറെ വരുന്ന മറ്റു അന്തേവാസികളെയും സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങ് അരങ്ങേറിയത്. പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര നടന്‍ ബാലാജി ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ സുരേഷ് തിരുവല്ലയായിരുന്നു പ്രോഗ്രാം ആങ്കര്‍. ഓര്‍മ്മ ടീമിലെ കലാകാരന്മാരുടെ ഗാനമേള, കോമഡി സ്‌കിറ്റുകള്‍, മിമിക്രി, നാടന്‍പാട്ട് എന്നിവയും ഉണ്ടായിരുന്നു.
ചിത്രത്തില്‍ ഗായത്രി അരുണ്‍, ഓഡ്രിമിറിയം, ജയകൃഷ്ണന്‍, സൂരജ്കുമാര്‍ (ക്വീന്‍ഫെയിം), ദിനേശ് പണിക്കര്‍, വി.കെ. ബൈജു, മഹേഷ്, ഷിബുലബാന്‍, സാബു തിരുവല്ല, രാജേഷ് പുനലൂര്‍, ശോഭാ മോഹന്‍, അഞ്ജുനായര്‍, ആഷിമേരി, ഡയാനമിറിയം, മണക്കാട് ലീല, ബീനാസുനില്‍ എന്നിവരഭിനയിക്കുന്നു.
ബാനര്‍സൂരജ് ശ്രുതി സിനിമാസ്, കഥ, സംവിധാനം സുരേഷ് തിരുവല്ല, നിര്‍മ്മാണം സാജന്‍ റോബര്‍ട്ട്, തിരക്കഥ, സംഭാഷണം ഡോ. രവി പര്‍ണ്ണശാല, ഛായാഗ്രഹണം പ്രതീഷ് നെന്മാറ, ഗാനരചന അജേഷ് ചന്ദ്രന്‍, അനുപമ, സംഗീതം രാജീവ് ശിവ, ബാബുകൃഷ്ണ, ആലാപനംഎം.ജി. ശ്രീകുമാര്‍, സൂര്യഗായത്രി, മ്യൂസിക് റിലീസ് മാഗസീന്‍ മീഡിയ മ്യൂസിക്‌സ്, പ്രൊ: കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, പി.ആര്‍.ഓ അജയ് തുണ്ടത്തില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.