പ്രവാസികള്‍ക്ക് മെട്രോയില്‍ നിക്ഷേപ അവസരം

പ്രവാസികള്‍ക്ക് മെട്രോയില്‍ നിക്ഷേപ അവസരം

ഗായത്രി-
കൊച്ചി: കൊച്ചിന്‍ മെട്രോ നോര്‍ക്കാ റൂട്‌സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപിക്കാന്‍ അവസരം ഒരുക്കുന്നു. പ്രവാസികളെ മുന്‍നിര്‍ത്തി നിക്ഷേപ സാധ്യതകളാണ് മെട്രോ ലക്ഷ്യം വെക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് കോഫീ ഷോപ് ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ക്കുള്ള അവസരമാണ് പ്രവാസികള്‍ക്കായി ഒരുക്കുന്നത്. കോഫി ഷോപ്പ്, ഐസ്‌ക്രീം പാര്‍ലര്‍, സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്റര്‍, മറ്റ് ഔട്‌ലെറ്റുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കുള്ള സൗകര്യമാണ് മെട്രോ സ്‌റ്റേഷനുമായി ബന്ധപ്പെട്ട് നിക്ഷേപ സാധ്യതകളായി പ്രവാസികള്‍ക്ക് കൈവരുന്നത്. നോര്‍ക്കാ റൂട്‌സുമായി കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനുണ്ടാക്കിയ ധാരണ പ്രകാരം നോര്‍ക്കാ റൂട്‌സ് വഴി അപേക്ഷ നല്‍കുന്ന പ്രവാസികള്‍ക്ക് നിലവിലുള്ള വാടകയില്‍ 25 ശതമാനം പ്രത്യേക ഇളവും ലഭിക്കും. ഏഴു മുതല്‍ പത്ത് വര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധി ഉണ്ടാകുക. താല്‍പര്യമുള്ള പ്രവാസികള്‍ നോര്‍ക്കാറൂട്‌സിന്റെ ബിസിനസ് ഫെസിലിറ്റേഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്ന് നോര്‍ക്കാ റൂട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി nfbc.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലൂടെയോ 9136944492 എന്ന വാട്‌സാപ് നമ്പരിലൂടെയോ ബന്ധപ്പെടാം. നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപാര്‍ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിക്ക് കീഴില്‍ രജിസറ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് വിവിധ ജില്ലകളില്‍ സംരഭകത്വ പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close