ബാങ്കുകളില്‍ 9640 ഒഴിവുകള്‍

ബാങ്കുകളില്‍ 9640 ഒഴിവുകള്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ഗ്രൂപ്പ് എ ഓഫീസര്‍, ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ്, മള്‍ട്ടി പര്‍പ്പസ് തസ്തികകളിലേക്കുള്ള ഒന്‍പതാമത് പൊതു എഴുത്ത് പരീക്ഷക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണള്‍ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചു. മൊത്തത്തില്‍ 9640 ഒഴിവുകളാണ് ഉള്ളത്. ഇതില്‍ 4624 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിേലക്കും 5016 ഒഴിവുകള്‍ ഓഫീസ് തസ്തികയിലേക്കുമാണ്. കേരള ഗ്രാമീണ്‍ ബാങ്കിലെ റിക്രൂട്ട്‌മെന്റ് ഇതിനോടൊപ്പമാണ് നടക്കുക. നിലവില്‍ ഗ്രാമീണ്‍ ബാങ്കുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് തസ്തികയിലേക്കും ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്, എന്നീ തസ്തികയിലേക്കും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഓഫീസ് തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രം അപേക്ഷിക്കാനാണ് അവസരം ഉള്ളത്.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്) ബിരുദമോ തത്തുല്യമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ നിബന്ധമായും അറിഞ്ഞിരിക്കണം. കൂടാതെ കംപ്യൂട്ടര്‍ വിജ്ഞാനം അഭിലഷണീയമാണ്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഭിമുഖം ഉണ്ടാവും. ഓഗസ്റ്റിലായിരിക്കും പരീക്ഷ ജൂലൈ 21 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ibps.in എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close