ആമസോണിനു പിന്നാലെ റിലയന്‍സും ഫഌപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്ത്

ആമസോണിനു പിന്നാലെ റിലയന്‍സും ഫഌപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്ത്

രാംനാഥ് ചാവ്‌ല-
മുംബൈ: ആമസോണിനു പിന്നാലെ റിലയന്‍സും ഫഌപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തേക്ക് വന്‍ കുതിപ്പിനു കളമൊരുക്കുന്നു. ഇ-കോമേഴ്‌സ് ഭീമന്മാര്‍ ചേര്‍ന്ന് മല്‍സരം കൊഴുപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതോടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്ത് വന്‍ കുതിപ്പിനു കളമൊരുങ്ങുകയാണ്. ഇപ്പോഴത്തെ ഓഫ് ലൈന്‍ ബിസിനസിനേക്കാള്‍ കുറഞ്ഞ വിലക്ക് മരുന്നുകള്‍ സമയബന്ധിതമായി വീട്ടിലെത്തിക്കുവാനുള്ള സംവിധാനങ്ങളാണ് തയ്യാറാകുന്നതെന്ന് ഈ മേഖലയിലെ നിരീക്ഷകര്‍ പറയുന്നു. കമ്പനികള്‍ക്കിടയിലെ കടുത്ത പ്രാരംഭ മല്‍സരം ഉപഭോക്താക്കള്‍ക്കു വലിയ തോതില്‍ ഗുണകരമാകുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. പ്രമുഖ ഓണ്‍ലൈന്‍ ഫാര്‍മസി ചെയിനായ നെറ്റ് മെഡ്‌സിലെ 60 ശതമാനം ഓഹരികള്‍ ഇതുവരെ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കിക്കഴിഞ്ഞു. 620 കോടി രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. ഇതോടെ ഇ-ഫാര്‍മസി രംഗത്തേക്ക് റിലയന്‍സ് റീട്ടെയിലും ചുവടുവെക്കുകയാണ്. പരമ്പരാഗത ശൈലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മരുന്നു വ്യാപാര സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്ന അവസ്ഥയിലേക്കാണ് ആമസോണും റിലയന്‍സും ഫഌപ്കാര്‍ട്ടും നീങ്ങുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close