ഓണ്‍ലൈന്‍ മാര്‍ക്കറ്റിന് ചിലതൊക്കെ അറിഞ്ഞിരിക്കണം

ഓണ്‍ലൈന്‍ മാര്‍ക്കറ്റിന് ചിലതൊക്കെ അറിഞ്ഞിരിക്കണം

 

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് ചിലതൊക്കെ അറിഞ്ഞേ മതിയാവൂ. മത്സരങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ബിസിനസ്സ് രംഗത്ത് നിങ്ങളുടെ സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കാനും ശ്രദ്ധിക്കപ്പെടാനും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് അനിവാര്യമാണ്. വെറുതെ മാര്‍ക്കറ്റിംഗ് നടത്തിയിട്ട് കാര്യമില്ല. നിങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് ശക്തമായി കടന്നെത്താന്‍ കഴിയുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതിയാണ് സ്വീകരിക്കേണ്ടത്.
കമ്പനിയുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്ന് മനസിലാക്കി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ ഓഡിയന്‍സിനെ വ്യക്തമായി തിരിച്ചറിയണം. ഫോക്കസ് ഉപഭോക്താവില്‍ തന്നെയാകണം. ഈ കമ്പനിക്ക് തന്നെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന ഉപഭോക്താവിന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന വിവരങ്ങള്‍ വേണം നല്‍കാന്‍.
ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പാക്കുന്നതോ ഉയര്‍ത്തുന്നതോ ആയയെന്തും വെബ്‌സൈറ്റില്‍ പരീക്ഷിക്കാം. വെബ്‌സൈറ്റ് എപ്പോഴും ലളിതവും മൊബൈല്‍ ഫ്രണ്ട്‌ലിയുമായിരിക്കണം. അതിസങ്കീര്‍ണമായ കാര്യങ്ങളിലേക്ക് ഓഡിയന്‍സ് ആകര്‍ഷിക്കപ്പെടണമെന്നില്ല. ഒറ്റ നോട്ടത്തില്‍ കാര്യങ്ങളറിയുമ്പോള്‍ തന്നെ വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ അവര്‍ക്ക് തോന്നുകയും വേണം.
വിപണിയിലെ നിങ്ങളുടെ എതിരാളികളെ തിരിച്ചറിയാന്‍ കൃത്യമായ മാര്‍ക്കറ്റ് അനാലിസിസ് നടത്തുകയാണ് ആദ്യ ചെയ്യേണ്ടത്. എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി കൃത്യമായി വിശകലനം ചെയ്യുകയും വേണം. അതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതും, ലക്ഷ്യമിടുന്ന ഓഡിയന്‍സിലേക്ക് ശക്തമായി കടന്നെത്തുകയും ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി സ്വീകരിക്കണം.
ഏത് സോഷ്യല്‍ മീഡിയ വേണം, എങ്ങനെ വേണം എന്നത് ആദ്യം തന്നെ കൃത്യമായി പ്ലാന്‍ ചെയ്തിരിക്കണം. സോഷ്യല്‍ മീഡിയ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ഒരു ചെറിയ അബദ്ധം പോലും വലിയ തകര്‍ച്ചക്ക് കാരണമാകും.
എല്ലാ സോഷ്യല്‍ മീഡിയ പ്ലഗ് ഇന്നുകളും നിങ്ങളുടെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യുക.
ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ വെബ്‌സൈറ്റിന്റെ പെര്‍ഫോമന്‍സ് നിരന്തരം വിലയിരുത്താന്‍ സാധിക്കും. സ്പീഡ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാനും ഈ വഴികള്‍ ഉപയോഗിക്കാം.

Post Your Comments Here ( Click here for malayalam )
Press Esc to close