ഓണ്‍ലൈന്‍ വിപണിയില്‍ കുതിച്ചു ചാട്ടം

ഓണ്‍ലൈന്‍ വിപണിയില്‍ കുതിച്ചു ചാട്ടം

 

ഇന്ത്യയുടെ ആഭ്യന്തര ഓണ്‍ലൈന്‍ വിപണി 2020 ഓടെ 1200 – 1400 കോടി ഡോളറിന്റേതായി മാറുമെന്ന് ഫേസ്ബുക്കും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗ്ലോബല്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി. നിലവില്‍ 5560 ദശലക്ഷം ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. 7000 കോടി ഡോളറിന്റേതാണ് ഇന്ത്യന്‍ ഫാഷന്‍ വിപണി. ഇതില്‍ ഓണ്‍ലൈനിന്റെ സംഭാവന 400 കോടി ഡോളറാണ്. നിലവില്‍ 7000 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഫാഷന്‍ വിപണിയുടെ 50 ശതമാനമാണ് (400 കോടി ഡോളര്‍) ഓണ്‍ലൈന്‍ വിപണിയുടെ സംഭാവന. 2020 ആകുമ്പോഴേക്കും ഇത് 3000 കോടി ഡോളര്‍ മൂല്യ മുള്ള വിപണിയാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളുടെ കാര്യത്തിലും 2020 ഓടെ കാര്യമായ മാറ്റമുണ്ടാകും. ഇന്നത്തെ, മെട്രോ നഗരങ്ങളിലെ ചെറുപ്പക്കാരായ ഉപഭോക്താക്കള്‍ക്ക് പകരം പകുതിയും സ്ത്രീ ഉപഭോക്താക്കളായിരിക്കും അന്ന് ഓണ്‍ലൈനില്‍ സജീവമായിരിക്കുക. അതില്‍ 50 ശതമാനവും രണ്ടാം നിരയോ അതില്‍ താഴെയോ ഉള്ള നഗരങ്ങളില്‍ നിന്നുള്ളവരുമായിരിക്കും. അവരില്‍ 37 ശതമാനം പേരും 35 വയസിനു മുകളിലുള്ളവരുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close