ഉള്ളി വില കുതിപ്പ് തുടങ്ങി

ഉള്ളി വില കുതിപ്പ് തുടങ്ങി

ഗായത്രി-
കൊച്ചി: ദീപാവലി അടുത്തതോടെ വലിയ ഉള്ളിയുടെ വില കുതിക്കുന്നു. വലിയ ഉള്ളിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ മൊത്തവലിയില്‍ 50 ശതമാനമാണ് ഈയിടെയുണ്ടായ വര്‍ധന.
40 രൂപമുതല്‍ 45 രൂപവരെയാണ് റീട്ടെയില്‍ വില. 15 രൂപ മുതല്‍ 20 രൂപവരെയായിരുന്ന വിലയിലാണ് കുതിപ്പുണ്ടായത്. ഖാരിഫ് വിളയില്‍ പ്രതീക്ഷിച്ചതിലും കുറവുണ്ടായതാണ് ഉള്ളി വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.
ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിലെ ഉള്ളി വിപണികള്‍ എട്ടുദിവസത്തോളം അവധിയായിരിക്കും. വിലവര്‍ധനക്ക് ഇതും കാരണമാകും. കഴിഞ്ഞദിവസം 12 രൂപയായിരുന്നു ഇവിടെത്തെ മൊത്തവില. 50 ശതമാനമാണ് വിലയില്‍ വര്‍ധനവുണ്ടായിട്ടുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close