തൊട്ടാല്‍ പൊള്ളും ഉള്ളി വില

തൊട്ടാല്‍ പൊള്ളും ഉള്ളി വില

ഗായത്രി
കൊച്ചി: സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുതിച്ച് കയറുന്നു. ഉല്‍പ്പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമാകുന്നതത്രെ. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് മൊത്ത വില 150 ആയിരുന്നത് 160 മുതല്‍ 170 വരെയാണ് എത്തിയിരിക്കുന്നത്. ചെറുകിട വില്‍പ്പന ചിലയിടത്ത് 175180 ആണത്രെ.
സവാളക്ക് ഇപ്പോള്‍ 4555 രൂപയായി. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞതായും കനത്ത മഴ കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സവാള ഉല്‍പ്പാദനത്തിന് തിരിച്ചടിയായതായും കച്ചവടക്കാര്‍ പറയുന്നു.
സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും സീസണ്‍ സമയം സവാള കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതും വിപണിയെ ബാധിച്ചിട്ടുണ്ട്. വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്. കൂടാതെ കയറ്റുമതി കുറക്കാനും നടപടിയെടുക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close