‘ഒമ്പതു കുഴി സമ്പത്ത്’മായി നിഖില വിമല്‍ തമിഴകത്തേക്ക്

‘ഒമ്പതു കുഴി സമ്പത്ത്’മായി നിഖില വിമല്‍ തമിഴകത്തേക്ക്

എഎസ്സ് ദിനേശ്-
കൊച്ചി: ലൗ 24×7, അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍ എന്നി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിതാരമായി മാറിയ നിഖില വിമല്‍ അഭിനയിക്കുന്ന സിനിമയാണ് ‘ഒമ്പതു കുഴി സമ്പത്ത്’.
ജാ. പശുപതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം ബാലാജി നായകനാവുന്നു. അപ്പുകുട്ടി, വിശാലാക്ഷി, സാമി, വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍.
ഏയ്റ്റി ട്വന്റി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്ത് കുമാര്‍ ബാലു, ജികെ തിരുനവുക്കരശ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊലഞ്ചി കുമാര്‍ നിര്‍വ്വഹിക്കുന്നു. നാ. മുത്തുകുമാര്‍, കാര്‍ത്തിക് നിത എന്നിവരുടെ വരികള്‍ക്ക് വിഎ ചാര്‍ളി സംഗീതം പകരുന്നു. എഡിറ്റര്‍- ദീന, പിആര്‍ഒ- എഎസ് ദിനേശ്.
ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിന്ന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രം റീഗല്‍ ടാക്കീസ് റിലീസ് ചെയ്യും.

Post Your Comments Here ( Click here for malayalam )
Press Esc to close