ഓണവും ബക്രീദും പ്രമാണിച്ച് 2000 നാടന്‍ പഴംപച്ചക്കറി വിപണികള്‍

ഓണവും ബക്രീദും പ്രമാണിച്ച് 2000 നാടന്‍ പഴംപച്ചക്കറി വിപണികള്‍

ഗായത്രി-
തിരു: ഓണവും ബക്രീദും പ്രമാണിച്ച് വിലവര്‍ധന തടയാനായി 20 മുതല്‍ 24 വരെ 2000 നാടന്‍ പഴംപച്ചക്കറി വിപണികള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കൃഷിഭവനുകള്‍ നേരിട്ട് 1350, ഹോര്‍ട്ടികോര്‍പ്പ് 450, വിഎഫ്പിസികെ 200 വീതം വിപണികള്‍ തുടങ്ങും.
അതതു ജില്ലകളിലെ കര്‍ഷകരില്‍നിന്നു ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ സംഭരിച്ചാകും ഓണച്ചന്തകള്‍ തുറക്കുക. വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നായി 5000 ടണ്‍ ശീതകാല പച്ചക്കറി വിതരണത്തിനു തയാറായി. ിപണിവിലയേക്കാള്‍ 10 ശതമാനം അധികം നല്‍കി സംഭരിക്കുന്ന ഉത്പന്നങ്ങള്‍ 30 ശതമാനം വിലക്കിഴിവില്‍ ഓണച്ചന്തകളില്‍ ലഭ്യമാക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close