ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം

ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം

ഫിദ
മസ്‌കത്ത്: 2017-18 അധ്യയന വര്‍ഷത്തില്‍ ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള ശാസ്ത്രീയ സാംസ്‌ക്കാരിക സഹകരണത്തിന്റെ ഭാഗമായാണ് പദ്ധതി. 25 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. എന്‍ജിനീയറിംഗ്, ഐടി, അഡ്മിനിസ്‌ട്രേഷന്‍, ആര്‍ട്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 200 ഒമാനി റിയാലും താമസ, ഗതാഗത സൗകര്യം, കൂടാതെ സൗജന്യ ചികില്‍സയും വര്‍ഷത്തില്‍ നാട്ടില്‍ പോയി വരാന്‍ റിട്ടേണ്‍ ടിക്കറ്റും നല്‍കും. പഠന കാലാവധി അഞ്ചു വര്‍ഷം ആയിരിക്കും. അപേക്ഷകന് യോഗ്യത നേടുന്നതിന് 2017 ഒക്‌റ്റോബര്‍ 1 വരെ 25 വയസ്സിന് താഴെയായിരിക്കണം, കൂടാതെ ഒരു ജനറല്‍ സെക്കന്‍ഡറി, ഹയര്‍ ഡിപ്ലോമ അല്ലെങ്കില്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ എല്ലാ രേഖകള്‍ സഹിതം ഈ മാസം 24 ന് മുമ്ബായി മസ്‌ക്കത്തിലെ ഇന്ത്യന്‍ എംബസ്സി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close