പഴയ പത്രങ്ങള്‍ക്ക് പൊന്നുംവില

പഴയ പത്രങ്ങള്‍ക്ക് പൊന്നുംവില

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പഴയ പേപ്പറുകളുടെ വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 25 മുതല്‍ 30 രൂപ വരെ ഉയര്‍ന്നിരിക്കുകയാണ്. കോവിഡിനുമുമ്പ് കിലോഗ്രാമിന് 10-13 രൂപയുണ്ടായിരുന്ന പഴയ പത്രക്കടലാസിന്റെ വില ഇപ്പോള്‍ കുതിച്ചുയരുകയാണ്. ആഗോളതലത്തില്‍ കടലാസിന് അതിരൂക്ഷമായ ക്ഷാമം നേരിടുന്നതാണ് പഴയപത്രങ്ങളെ ‘പൊന്നുംവിലയില്‍’ എത്തിച്ചത്.

കടലാസ് ക്ഷാമമുള്‍പ്പെടെ ഒട്ടേറെ ഘടകങ്ങള്‍ കാരണമാണ് പഴയപത്രത്തിനും കടലാസിനും കാര്‍ട്ടണ്‍ ബോക്സുകള്‍ക്കും വിലയുയര്‍ന്നത്. ആഗോളതലത്തില്‍ ഇകൊമേഴ്സ് വ്യാപാരത്തില്‍ വന്‍ കുതിപ്പുണ്ടായതോടെ ഭക്ഷണം, ഗാഡ്ജറ്റസ്, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ വീടുകളിലെത്തിക്കുന്ന കാര്‍ട്ടണ്‍ ബോക്സുകള്‍ക്കും വന്‍തോതില്‍ ആവശ്യമുയര്‍ന്നു. പ്ലാസ്റ്റിക് നിരോധനമുള്‍പ്പെടെയുള്ള പരിസ്ഥിതിനിയന്ത്രണങ്ങളും കടലാസിനെ ‘വലിയ’ വിലയുള്ളതാക്കി.

റഷ്യ, യുക്രൈന്‍ യുദ്ധവും കടലാസ് നിര്‍മാണത്തെ ബാധിച്ചു. ഇതിനുമപ്പുറം ചൈനയുടെ കടലാസ്, പള്‍പ്പ് ഇറക്കുമതി വന്‍തോതില്‍ ഉയര്‍ന്നതും കാരണങ്ങളിലൊന്നാണ്. പാഴ്ക്കടലാസ് ഇറക്കുമതി പൂര്‍ണമായി നിരോധിച്ച ചൈന വന്‍തോതിലാണ് ക്രാഫ്റ്റ് പേപ്പര്‍ അഥവാ കാര്‍ട്ടണ്‍ബോക്സ് നിര്‍മിക്കുന്നുതിനുള്ള പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ കടലാസ് കയറ്റുമതിയും വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close