അസാധു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രസഹായം തേടിയില്ല: ആര്‍.ബി.ഐ.

അസാധു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രസഹായം തേടിയില്ല: ആര്‍.ബി.ഐ.

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രസഹായം തേടിയിട്ടില്ലെന്ന് ആര്‍.ബി.ഐ. വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കേന്ദ്രബാങ്കിന്റെ ഒരു ശാഖയിലും നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം, കൃത്യതയും വ്യക്തതയും ഉറപ്പാക്കാന്‍ അതിസൂക്ഷ്മമായി നോട്ടുകള്‍ പരിശോധിക്കുന്ന യന്ത്രത്തിന്റെ (സി.വി.പി.എസ്) സഹായം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍.ബി.ഐ അറിയിച്ചു. അസാധുവാക്കിയ നോട്ടുകള്‍ എണ്ണാന്‍ എത്രപേരെ നിയോഗിച്ചു എന്നതിന് ബാങ്ക് മറുപടി നല്‍കിയില്ല. ഇതിനായുള്ള വിവരശേഖരണത്തിന് ബാങ്കിന്റെ വിഭവശേഷി അനാവശ്യമായി വ്യയംചെയ്യാന്‍ ഇടയാക്കുമെന്ന് ബാങ്ക് മറുപടി നല്‍കി.
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത്. ആഗസ്റ്റ് 30ന് പുറത്തിറക്കിയ ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അസാധുവാക്കിയതിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് വ്യക്തമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close