ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചു: വില കുറഞ്ഞേക്കും

ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചു: വില കുറഞ്ഞേക്കും

അളക ഖാനം-
വിയന്ന: ഒപെക് അംഗങ്ങളും മറ്റ് രാജ്യങ്ങളും എണ്ണ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചു. വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പ്രതിദിന ഉല്‍പാദനം 1.2 ബില്യണ്‍ ബാരലിലേക്ക് ചുരുക്കാനാണ് നീക്കം.
എണ്ണവിലയില്‍ വന്‍ കുറവുണ്ടായതോടെയാണ് ഉല്‍പാദനം കുറക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 30 ശതമാനത്തിന്റെ കുറവാണ് എണ്ണവിലയില്‍ ഉണ്ടായത്. 2017 മുതല്‍ ഒപെകും മറ്റ് എണ്ണയുല്‍പാദന രാജ്യങ്ങളും തമ്മില്‍ സഹകരിക്കാന്‍ തീരുമാനമെടുത്തിരുന്നു.
എണ്ണവില ഉയരുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നരേന്ദ്രമോദി സര്‍ക്കാറിനെ അത് പ്രതികൂലമായി ബാധിക്കും. എണ്ണ ഇറക്കുമതിക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നതോടെ രൂപയുടെ മൂല്യം ഇടിയുന്നതിനും അത് കാരണമാകും.

 

Post Your Comments Here ( Click here for malayalam )
Press Esc to close