ഒരു നല്ല സിനിമയെ പരാജയപ്പെടുത്തുവാന്‍ കഴിയില്ല: ശ്രീകുമാര്‍ മേനോന്‍

ഒരു നല്ല സിനിമയെ പരാജയപ്പെടുത്തുവാന്‍ കഴിയില്ല: ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ സിനിമക്കെതിരെ വളരെ ബോധപൂര്‍വമായ നെഗറ്റീവ് പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതൊന്നും അധികം സമയം നിലനില്‍ക്കില്ല. പുലര്‍ച്ചെ നാലരമണിക്ക് ആദ്യഷോ നടന്നുകൊണ്ടിരിക്കുമ്പോള്‍ പടത്തിന്റെ ക്ലൈമാക്‌സ് മോശമാണെന്ന് പറഞ്ഞ് ചിലര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു.
അത്തരം കുപ്രചരണങ്ങള്‍ അതിജീവിക്കാന്‍ ഓടിയന് കഴിയും. രണ്ടു വര്‍ഷത്തെ അധ്വാനം ആ സിനിമയ്ക്ക് പിന്നിലുണ്ട്. അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തിലെ മിക്കവാറും തീയേറ്ററുകളില്‍ ഓടിയന്റെ എല്ലാ ഷോയും റിസേര്‍വ് ചെത്ത് കഴിഞ്ഞു.
ആരൊക്കെ വിചാരിച്ചാലും എങ്ങനെയൊക്കെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടാലും ഒരു നല്ല സിനിമയെ പരാജയപ്പെടുത്തുവാന്‍ കഴിയില്ല. അങ്ങനെ പരാജയപ്പെടുകയാണെങ്കില്‍ അത് സിനിമ ഇന്‍ഡസ്റ്റ്രിക്ക് തന്നെ ദോഷകരമായി ബാധിക്കുമെന്ന് ഓടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close