ഒടിയന്‍; പ്രീ റിലീസ് ബിസിനസ് 100 കോടി..!

ഒടിയന്‍; പ്രീ റിലീസ് ബിസിനസ് 100 കോടി..!

ഫിദ-
കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മറ്റൊരു റെക്കോഡും കൂടി സൃഷ്ടിച്ചു. റിലീസിന് മുന്‍പേ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഒടിയന്‍. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. എന്തിരന്‍ 2 , ബാഹുബലി സീരിസ് എന്നിവ കഴിഞ്ഞ റിലീസിന് മുന്‍പ് തന്നെ നൂറു കോടിയുടെ ബിസിനസ് നടത്തുന്ന സൗത്ത് ഇന്ത്യന്‍ ചിത്രമാണ് ഒടിയന്‍. ഒടിയന്‍ കൈവരിച്ച ഈ നേട്ടത്തിന്റെ പ്രത്യേകത അത് മാത്രം അല്ല. 100 കോടി രൂപ പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രങ്ങളില്‍ എറ്റവും ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ചതും ഒടിയന്‍ ആണ്. 50 കോടി രൂപയില്‍ താഴെയാണ് ഒടിയന്റെ ബഡ്ജറ്റ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രം മുപ്പത്തിയഞ്ചു രാജ്യങ്ങളില്‍ ആയി മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ മോഹന്‍ലാല്‍ ചിത്രം ഇതിന്റെ വ്യത്യസ്തമായ പ്രൊമോഷന്‍ രീതികളാല്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ചിത്രം ഡിസംബര്‍ 14നാണ് തിയറ്ററുകളിലെത്തുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മഞ്ജു വാര്യരാണ് ഒടിയനിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഒരു മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ അഡ്വാന്‍സ് ബുക്കിംഗ് ഇപ്പോഴേ നേടി കഴിഞ്ഞ ഈ ചിത്രം എല്ലാ തരത്തിലും മലയാള സിനിമയിലെ ചരിത്രമായിരിക്കും. 31 വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇതില്‍ ഫ്രാന്‍സ് ഉള്‍പ്പടെയുള്ള ചില സെന്ററുകളില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റെ ഇംഗഌഷ് സബ് ടൈറ്റിലോടു കൂടിയ മലയാള പതിപ്പ് മാത്രമാണ് വിദേശ സെന്ററുകളില്‍ എത്തിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, നെടുമുടി വേണു, കൈലാഷ്, കെ.പി.എ.സി.ലളിത, സന്തോഷ് കീഴാറ്റൂര്‍, നന്തു, മനോജ് ജോഷി, അനീഷ് മേനോന്‍, കണ്ണന്‍ പട്ടാമ്പി, സന അല്‍ത്താഫ്, ശ്രീജയ നായര്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close