ഒടിയനില്‍ എല്ലാം അടങ്ങിയിട്ടുണ്ട്

ഒടിയനില്‍ എല്ലാം അടങ്ങിയിട്ടുണ്ട്

ഫിദ-
സിനിമക്ക് മാര്‍ക്കറ്റിംഗ് ആവശ്യമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം എല്ലാ സിനിമകളും വിജയിക്കില്ലെന്ന് നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനുമായി ബന്ധപ്പെട്ടുള്ള വിവാദം കത്തിക്കയറുന്നതിനിടയിലാണ് താരം ഒരു അഭിമുഖത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
അമിതമായി പ്രമോഷന്‍ നല്‍കി എന്നതായിരുന്നു സോഷ്യല്‍മീഡിയയില്‍ ഒടിയന്‍ നേരിട്ട വിമര്‍ശനം.’മാര്‍ക്കറ്റിംഗ് സിനിമയ്ക്ക് ആവശ്യമാണ്. എന്നാല്‍ അത് കൊണ്ട് മാത്രം എല്ലാ സിനിമകളും വിജയിക്കണമെന്നില്ല. ഉള്ളടക്കം സിനിമയുടെ വിജയത്തിന്റെ പ്രധാനഘടകമാണ്. നല്ല ഉള്ളടക്കമുള്ള എല്ലാ സിനിമകളും മാര്‍ക്കറ്റിംഗ് ഇല്ലാത്തതുകൊണ്ട് പരാജയപ്പെടുന്നില്ല. അതു പോലെ മാര്‍ക്കറ്റിംഗ് കൊണ്ട് എല്ലാ സിനിമകളും വിജയിക്കണമെന്നുമില്ല. അത് മാറിയും മറിഞ്ഞുമിരിക്കും. ഒടിയനെ സംബന്ധിച്ച് എല്ലാ ഘടകങ്ങളും ഒത്തു വന്നിട്ടുള്ള സിനിമയാണ്’.
മുമ്പ്, മഞ്ജു വാര്യരോടുള്ള ചിലരുടെ ശത്രുതയാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നു സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. മാത്രമല്ല മഞ്ജുവിനെ താന്‍ സഹായിക്കാന്‍ ആരംഭിച്ചതു മുതലാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചതെന്നും വിവാദങ്ങളോട് പ്രതികരിക്കുവാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close