അളക ഖാനം-
അബുദാബി: യു.എ.ഇ. നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. നഴ്‌സിംഗ് മേഖലയുടെ സാധ്യതകളും പ്രാധാന്യവും വ്യക്തമാക്കി കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇമറാത്തി നഴ്‌സിംഗ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള നഴ്‌സിംഗ് മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു.മന്ത്രാലയത്തിലെ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. സുമയ്യ അല്‍ ബലൂഷി, ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസ് എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമായി. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നഴ്‌സിംഗ് പഠിക്കുന്ന സ്വദേശികളെ പഠനശേഷം യു.എ.ഇ.യിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.