പ്രവാസി ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അവതരിപ്പിക്കും

പ്രവാസി ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അവതരിപ്പിക്കും

അളക ഖാനം
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ തെഞ്ഞെടുപ്പില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാനുള്ള അവകാശം നല്‍കാന്‍ 12 ആഴ്ചത്തെ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായ് വ്യവസായിയായ ഡോ. വി.പി. ഷംഷീറും യു.കെയിലെ സംരംഭകനായ നാഗേന്ദര്‍ ചിന്ദമും നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. നേരത്തെ, പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം മാറ്റിവയ്ക്കാനോ വെട്ടിച്ചുരുക്കാനോ സാധ്യതയുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close