പ്രവാസികളുടെ ശമ്പളത്തിന് നികുതി ഏര്‍പ്പെടുത്തിയേക്കും

പ്രവാസികളുടെ ശമ്പളത്തിന് നികുതി ഏര്‍പ്പെടുത്തിയേക്കും

അളക ഖാനം-
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന കാര്യം ആലോചിക്കണമെന്ന് നിര്‍ദേശം. പ്രവാസികള്‍ അയക്കുന്ന പണമിടപാടിന് നികുതി ഏര്‍പ്പെടുത്തുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇതിന് ബദലായിട്ടാണ് പുതിയ സംവിധാനം കൈക്കൊള്ളാന്‍ ആലോചിക്കുന്നത്. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറും അല്‍ മുല്ലാ എക്‌സ്‌ചേഞ്ച് കമ്പനി ചെയര്‍മാനുമായ അബ്ദുള്ള നജീബ് അല്‍ മുല്ലയുടെതാണ് പുതിയ തീരുമാനം.
പ്രവാസി ജീവനക്കാരുടെ ശമ്പളം ബാങ്കിലെത്തുമ്പോള്‍ തന്നെ ഒരു നിശ്ചിത തുക നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു. ഇതിലൂടെ സര്‍ക്കാറിന് ലഭിക്കേണ്ട നികുതി കൃത്യമായി ലഭിക്കുന്നു. ഓരോരുത്തര്‍ക്കും ലഭിക്കുന്ന ശമ്പളത്തിന്റെ തോത് അടിസ്ഥാനപ്പെടുത്തി അവരില്‍ നിന്ന് നികുതി ഈടാക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ പുതിയ സംവിധാനം വന്നാല്‍ പ്രവാസികളുടെ പണമിടപാടിന് നികുതി ചുമത്തുന്ന പ്രശ്‌നം ഇല്ലാതാകും. പണമിടപാടിന് നികുതി ചുമത്തുമ്പോര്‍ നിയമപരമല്ലാത്ത ഹവാലയുടെ ഇടപാടുകള്‍ ഉണ്ടായിരുന്നു. പുതിയ സംവിധാനം വന്നാല്‍ ഇതിനെ തടയിടാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.