പ്രവാസികള്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍

പ്രവാസികള്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍

പ്രവാസികള്‍ എന്നും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തെരയുന്നവരാണ് പ്രവാസികള്‍. എന്നാല്‍ പണം നിക്ഷേപിക്കുന്നതിനു മുമ്പ് ആദായനികുതിയെക്കുറിച്ചും മൂലധനനേട്ടത്തെക്കുറിച്ചുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിദേശത്തു നിന്ന് നിക്ഷേപം നടത്താന്‍ സാധിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ എന്‍.ആര്‍.ഒ അക്കൗണ്ടിനെക്കാള്‍ നല്ലത് എന്‍.ആര്‍.ഇ അക്കൗണ്ടുകളാണ്. കാരണം എന്‍.ആര്‍.ഇ അക്കൗണ്ടുകള്‍ക്ക് നികുതി അടക്കേണ്ടതില്ല. ഉയര്‍ന്ന വരുമാനം ആഗ്രഹിക്കുന്ന എന്‍.ആര്‍.ഐകള്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ഓഹരികള്‍. എന്നാല്‍ പ്രവാസികള്‍ക്ക് സാധാരണ രീതിയില്‍ ഒരു ഡൊമസ്റ്റിക് സ്‌റ്റോക്ക് ട്രേഡിങ്ങ് അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. ആദ്യം ഒരു പോര്‍ട്ട്‌ഫോളിയോ നിക്ഷേപ സ്‌കീം (പി.ഐ.എസ്) തുറന്ന ശേഷം അംഗീകൃത ബ്രോക്കര്‍മാര്‍ വഴി മാത്രമേ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കൂ. ഇത്തരം ഓഹരികള്‍ ഇന്ത്യയിലുള്ള വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാനാകില്ല. കൂടാതെ പ്രവാസികളുടെ പി.ഐ.എസ് അക്കൗണ്ടുകള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ വഴി തുറക്കാനുമാകില്ല. നിക്ഷേപത്തിന് മുമ്പായി നിങ്ങള്‍ക്ക് ഒരു പ്രൊഫഷണലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടാവുന്നതാണ്. ഇന്ത്യയിലെ പ്രവാസി നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം നടത്താം. എന്നാല്‍ യു.എസില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ ചില നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് വലിയതോതില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനാകും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക തിരിച്ചെടുക്കാനാകും എന്നതാണ് മറ്റൊരു നേട്ടം.

Post Your Comments Here ( Click here for malayalam )
Press Esc to close