പ്രവാസികള്‍ക്ക് ഇനി വിദേശ ബാങ്കില്‍ ഐടി റീഫണ്ട്

പ്രവാസികള്‍ക്ക് ഇനി വിദേശ ബാങ്കില്‍ ഐടി റീഫണ്ട്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കൂടുതല്‍ കോളങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫോമുകള്‍ ആദായ നികുതി വകുപ്പ് പരിഷ്‌കരിച്ചു.
ശമ്പള ഘടന, പ്രോപ്പര്‍ട്ടിയില്‍നിന്നുള്ളവരുമാനം എന്നിവ രേഖപ്പെടുത്താന്‍ കോളങ്ങളുണ്ട്. കച്ചവടക്കാര്‍ക്ക് ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, ജിഎസ്ടിയുടെ ഭാഗമായി ടേണോവര്‍ റിപ്പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് പുതിയ ഫോമുകള്‍.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ടാക്‌സ് റീഫണ്ട് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ഇതുവരെ എന്‍ആര്‍ഐക്കാര്‍ക്ക് ഇന്ത്യയിലുള്ള അവരുടെ ബാങ്ക് അക്കൗണ്ടില്‍മാത്രമാണ് റീഫണ്ട് നല്‍കിയിരുന്നത്. വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള കോളം ഫോമില്‍ നല്‍കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close