വിദേശത്ത് നിന്ന് മടങ്ങുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധന

വിദേശത്ത് നിന്ന് മടങ്ങുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധന

ഫിദ-
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയും തൊഴിലിലെ തദ്ദേശവത്കരണവും കാരണം മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ അവസരങ്ങള്‍ കുറയുന്നു. വിദേശത്തുനിന്ന് മടങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേപ്രകാരം 2018ല്‍ വിദേശത്ത് തൊഴിലെടുക്കുന്ന മലയാളികള്‍ 34.17 ലക്ഷമാണ്. 2014ല്‍ ഇത് 36.5 ലക്ഷമായിരുന്നു.
വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. 2014ല്‍ 24 ലക്ഷം പേര്‍ വിദേശത്ത് പോയപ്പോള്‍ 2018ല്‍ ഇത് 21.2 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം 12.94 ലക്ഷം പേരാണ് വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയത്. 2014ല്‍ ഇത് 11.5 ലക്ഷമായിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണം കുറഞ്ഞത് 2.36 ലക്ഷമാണ്.
കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത് തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളം. മലപ്പുറം ജില്ലക്കാരാണ് വിദേശത്ത് കൂടുതലുള്ളത്. രണ്ടാം സ്ഥാനം കൊല്ലത്തിനും. അവസാനത്തെ പ്രവാസി സെന്‍സസ് പ്രകാരം വിദേശത്ത് ഇപ്പോഴുള്ള മലയാളികളില്‍ 67.78 ശതമാനവും പ്രൊഫഷണലുകളാണ്. 3.78 ശതമാനം എന്‍ജിനീയര്‍മാരും 0.53 ശതമാനം ഡോക്ടര്‍മാരും. 6.37 ശതമാനം നഴ്‌സുമാരും 2.23 ശതമാനം ഐ.ടി.പ്രൊഫഷണലും. 11.85 ശതമാനമാണ് െ്രെഡവര്‍മാര്‍. 10.99 ശതമാനം സെയില്‍സ്മാന്‍മാരാണ്.
ഡോക്ടര്‍മാരില്‍ തിരുവനന്തപുരത്തുകാരാണ് മുന്നില്‍ (14.39 ശതമാനം). രണ്ടാംസ്ഥാനത്ത് കോട്ടയവും (14.38) മൂന്നാമത് എറണാകുളവും (14.34). നഴ്‌സ് കോട്ടയം (23.27), പത്തനംതിട്ട (20.75), എറണാകുളം (18.16) എന്‍ജിനീയര്‍എറണാകുളം (13.47), തൃശ്ശൂര്‍ (13.23), കോട്ടയം (10.11) അധ്യാപകര്‍ പത്തനംതിട്ട (16.69), ആലപ്പുഴ (15.99), കോട്ടയം (9.47). ബിസിനസ്, െ്രെഡവര്‍, സെയില്‍സ്മാന്‍ എന്നിവയില്‍ മലപ്പുറമാണ് ഒന്നാമത്. അറബ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് മലയാളികള്‍ ഏറെയുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close