മിനിമം ബാലന്‍സ് ഇല്ലാത്തതിന് എസ്ബിഐ 235 കോടി രൂപ പിഴ ഈടാക്കി

മിനിമം ബാലന്‍സ് ഇല്ലാത്തതിന് എസ്ബിഐ 235 കോടി രൂപ പിഴ ഈടാക്കി

ന്യൂഡല്‍ഹി: സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലായെന്ന കാരണം പറഞ്ഞ് എസ്ബിഐ പിഴ ഈടാക്കിയത് 235 കോടി രൂപ. 388.74 ലക്ഷം ഇടപാടുകാരില്‍ നിന്നായാണ് മൂന്ന് മാസം കൊണ്ടാണ് ഇത്രയും തുക ഈടാക്കിയതെന്ന് വിവരാവകാശ രേഖകളാണ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ നീമച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ വിവരാവകാശ അന്വേഷണത്തിനാണ് എസ്ബിഐയില്‍ നിന്നും മറുപടി ലഭിച്ചത്. എസ്ബിഐ മുംബൈ, ഡെപ്യൂട്ടി ജനറല്‍ മാനേജറാണ് ഈ വിവരം നല്‍കിയത്. സാധാരണകാരുടെ അക്കൗണ്ടുകളില്‍ നിന്ന് മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നത് പുനപരിശോധിക്കണമെന്ന് ഗൗഡ് പൊതുമേഖലാ ബാങ്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close