പെണ്‍ക്കൊടിമാരുടെ മുക്കുത്തി പ്രണയം

പെണ്‍ക്കൊടിമാരുടെ മുക്കുത്തി പ്രണയം

ഗായത്രി
മുക്കുത്തികളോടാണ് ഇപ്പോള്‍ സുന്ദരിമാരുടെ പ്രണയം. ഡ്രസ്സിനും മൂക്കിനുമിണങ്ങിയ മുക്കുത്തിയണിഞ്ഞ്് നടക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഡയമണ്ട് മൂക്കുത്തി മുതല്‍ പൂക്കളും പൂമ്പാറ്റകളും ആലിലയും ഗണപതിയും വരെ മൂക്കിന്‍ തുമ്പിനെ അലങ്കരിക്കുന്നു. മൂക്കില്‍ നിന്നും ചെവി വരെ നീളുന്ന ഉത്തരേന്ത്യന്‍ വധുവണിയുന്ന പരമ്പരാഗത മൂക്കുത്തികളും മൂക്കിന്‍ തുമ്പിലെ ഇത്തിരിവെട്ടമാകുന്ന മൂക്കുത്തിയുംമാത്രമല്ല മൂക്കിന്റെ അഗ്രത്ത് അണിയുന്ന സെപ്റ്റം റിംഗും ഇപ്പോഴത്തെ ട്രെന്‍ഡാണ്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണ യുവതികള്‍ വരെ ഇപ്പോള്‍ സെപ്റ്റം റിംഗിന്റെ ആരാധകരാണ്. മൂക്കിന്റെ തുമ്പത്ത് തുളയുണ്ടാക്കി ഇടുന്നതായിരുന്നു പഴയകാലത്തെ പതിവ്. എന്നാല്‍ മൂക്കിന്റെ അറ്റം തുളയ്ക്കാതെ തന്നെ ഇടാവുന്ന പ്രസ് മൂക്കുത്തികള്‍ ഇന്നു വിപണിയിലുണ്ട്. സ്വര്‍ണം, വെള്ളി, ജര്‍മന്‍ സില്‍വര്‍, ഓക്‌സിഡൈസ്ഡ് സില്‍വര്‍, പ്ലാസ്റ്റിക് എന്നിങ്ങനെയുള്ള വിവിധ മെറ്റിരിയലുകളിലുള്ള മൂക്കുത്തികള്‍ നിലവിലുണ്ട്.
സാധാരണ ഒറ്റ വളയത്തിലുള്ള മൂക്കുത്തികളാണ് ടീനേജ് കുട്ടികള്‍ക്കും യൂത്തിനും ഇഷ്ടം. മധ്യവയസ്‌കരായ സ്ത്രീകള്‍ സ്റ്റീലിലുള്ള ഒറ്റവളയം മൂക്കുത്തികളാണ് ധരിക്കുന്നത്. മെറ്റിരീയലിന്റെയും പകിട്ടിന്റെയും അടിസ്ഥാനത്തില്‍ വില്ക്കു മാറ്റം വരും. വെള്ളി മൂക്കുത്തികള്‍ 200-300 രൂപ റേഞ്ചില്‍ ലഭിക്കും. പ്ലാസ്റ്റിക്, സ്റ്റീല്‍ എന്നിവയിലുള്ള റിംഗുകള്‍ 100-150 വിലയില്‍ ലഭ്യമാണ്. ഫാഷന്‍ വെറൈറ്റിക്കുവേണ്ടി പല ടീനേജ് പെണ്‍കുട്ടികളും ഇപ്പോള്‍ വളയമാതൃകയിലുള്ള പ്രസ് കമ്മലുകളും മൂക്കുത്തിയായി അണിയാറുണ്ട്. സാധാരണ അവസരങ്ങളില്‍ പ്ലെയിന്‍ സെപ്റ്റം റിംഗും വിവാഹചടങ്ങിലും പാര്‍ട്ടികളിലും പങ്കെടുക്കുമ്പോള്‍ പല മനോഹര മാതൃകകളിലുള്ള എക്‌സോട്ടിക് മൂക്കുത്തികളും അണിഞ്ഞ് ട്രെന്‍ഡിയാകാം.

Post Your Comments Here ( Click here for malayalam )
Press Esc to close