നോക്കിയ 8.1: 6ജിബി റാം 128ജിബി വേരിയന്റ് ജനുവരിയില്‍

നോക്കിയ 8.1: 6ജിബി റാം 128ജിബി വേരിയന്റ് ജനുവരിയില്‍

ഫിദ-
നോക്കിയ 8.1 ന്റെ 6ജിബി റാം 128ജിബി വേരിയന്റ് ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. എച്ച് ഡി ആര്‍ 10 സവിശേഷതയോടെയുള്ള 6.18 ഇഞ്ച്പ്യുവര്‍ ഡിസ്‌പ്ലേയാണ് 8.1ന്റെ എടുത്തുപറയേണ്ട സവിശേഷത. 8.1 ആന്‍ഡ്രോയിഡ് 9 പൈ ഓ എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് വണ്ണിന്റെ പിന്‍ബലവുമുണ്ട്. ഇരട്ട ഫഌഷുള്ളതും 12,13 മെഗാപിക്‌സലുകളുടെ ഇരട്ട ലെന്‍സാണ് പിന്‍ഭാഗത്തെ കാമറയുമാണ് ഇതിനുള്ളത്. മുന്നില്‍20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മറ്റൊരു പ്രത്യേകത. സ്‌നാപ് ഡ്രാഗണ്‍ 710 ചിപ്പ്‌സെറ്റാണ് ഇതിന് കരുത്തു പകരുന്നത്. 6.18 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ 1080 X 2244 പിക്‌സല്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 18:7:9 ആണ് ആസ്‌പെക്ട് റേഷേ്യാ. 22 മണിക്കൂര്‍ സംസാരസമയവും 24 ദിവസത്തെ സ്റ്റാന്റ് ബൈ സമയം ബാക്കപ്പും വാഗ്ദാനംനല്‍കുന്ന 8.1 ന് 3,500 എം എ എച്ച് ാണ് ബാറ്ററി കരുത്ത് ആണ് ഉള്ളത്. 26,999 രൂപയാണ് നോക്കിയ 8.1ന് വില വരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES