കള്ളപ്പണത്തിന്റെ കണക്കില്ലെന്ന് ആര്‍ബിഐ

കള്ളപ്പണത്തിന്റെ കണക്കില്ലെന്ന് ആര്‍ബിഐ

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: 2016 നവംബറിലെ നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന് റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതിക്കു മുന്നിലാണ് ആര്‍. ബി.ഐ രേഖാമൂലം വിശദീകരണം നല്‍കിയത്. ഭാവിയില്‍ ഇങ്ങനെ നോട്ട് നിരോധനം ഉണ്ടാകുമോ എന്ന കാര്യത്തിലും ആര്‍.ബി.ഐക്ക് അറിവില്ല.
കള്ളപ്പണത്തിനെതിരായ ധീര നടപടിയെന്ന് വിശേഷിപ്പിച്ച് 2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 30ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നോട്ട് നിരോധനം സാമ്പത്തിക രംഗത്ത് പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉല്‍പാദനം, നിര്‍മാണം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളില്‍ തിരിച്ചടിയാണുണ്ടായത്.
അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനത്തിലേറെ ജൂണ്‍ 30നകം ബാങ്കുകളില്‍ തിരിച്ചെത്തിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ വെളിപ്പെടുത്തിയിട്ടുണ്ട്. 15.28 ലക്ഷം കോടി വരും ഇത്.അസാധുവാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതിന്റെ കണക്ക് കൃത്യമാക്കുന്ന നടപടികള്‍ തുടരുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close