ഫിദ-
കൊച്ചി: മുഖ ഭക്ഷ്യോത്പന്ന വിതരണ ബ്രാന്‍ഡായ നിറപറയുടെ നിര്‍മാതാക്കളായ കെകെആര്‍ ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ സംരഭമായ ‘എന്‍ നാട്ടുകട’ (N Nattukada) കൊച്ചിയില്‍ അവതരിപ്പിച്ചു. അരി, മസാല പൊടികള്‍, അച്ചാറുകള്‍, ബ്രേക്ഫാസ്റ്റ് പൗഡറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ നിറപറയുടെ എല്ലാ ഉത്പന്നങ്ങളും എന്‍ നാട്ടുകടയില്‍ ലഭിക്കും. ഒപ്പം തെരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും എന്‍ നാട്ടുകടയില്‍ നിന്നും ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്നതാണ്. ‘എന്‍ നാട്ടുകട’യുടെ മൊബൈല്‍ ആപ്ലിക്കേഷനായ ‘nkada’ യും കെകെആര്‍ ഗ്രൂപ്പ് ലോഞ്ച് ചെയ്തു. ചില്ലറ വ്യാപാരികള്‍, ചെറുകിട കച്ചവടക്കാര്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കാറ്ററേഴ്‌സ്, സാധാരണ ഉപഭോക്താക്കള്‍ എന്നിവര്‍ക്കെല്ലാം ഇനിമുതല്‍ എന്‍കടയിലൂടെ (nkada) സാധാനങ്ങള്‍ വാങ്ങാന്‍ സാധിക്കും.
ഈ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാനും അവ ട്രാക്ക് ചെയ്യാനും സാധിക്കും. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് അടുത്തുള്ള എന്‍ നാട്ടുകട ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് ിസമറമ ആപ്പ് നിറപറയുടെ വെബ്‌സൈറ്റില്‍ www.nirapara.com നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കണക്കിലെടുത്തുകൊണ്ടാണ് എന്‍ നാട്ടുകട ആരംഭിച്ചതെന്ന് കെകെആര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ബിജു കര്‍ണന്‍ പറഞ്ഞു.
ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പുറമെ ആരോഗ്യം, വെല്‍നെസ് ആന്റ് ഹൈജീന്‍ മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കെകെആര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. കേരളത്തിന്റെ പാരമ്പര്യ രുചികള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതില്‍ തങ്ങള്‍ എപ്പോഴും മുന്‍പന്തിയിലുണ്ടാകാറുണ്ടെന്നും 2020 ഡിസംബറോട് കൂടി എന്‍ നാട്ടുകട ഇന്ത്യയില്‍ മൊത്തമായി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.