മൂത്തോനില്‍ നിവിന്‍ പോളി നായകന്‍

മൂത്തോനില്‍ നിവിന്‍ പോളി നായകന്‍

യുവനടന്‍ നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയില്‍ ബോളിവുഡിലെ യുവതാരങ്ങളും. ശശാങ്ക് അറോറ, ശോബിത ധുലിപാല, ഹരീഷ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ലക്ഷദ്വീപ് സ്വദേശിയായ പതിനാലുകാരന്‍ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് മൂത്തോന്റെ പ്രമേയം. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ഗീതുവാണ്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് മുംബയില്‍ പൂര്‍ത്തിയായിയിരുന്നു. രണ്ടാം ലട്ടം ലക്ഷദ്വീപിലാണ് നടക്കുന്നത്. നിവിന്റെ ഫസ്റ്റ്‌ലുക്ക് കൊണ്ടു തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് മൂത്തോന്‍. സുജിത് ശങ്കര്‍, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍, പുതുമുഖം മെലിസ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.

Post Your Comments Here ( Click here for malayalam )
Press Esc to close