നിവിന്‍ പോളിയുടെ ‘ബിസ്മി സ്‌പെഷല്‍’

നിവിന്‍ പോളിയുടെ ‘ബിസ്മി സ്‌പെഷല്‍’

എഎസ്സ് ദിനേശ്-
കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിസ്മി സ്‌പെഷല്‍’. ടൊവിനോ തോമസ്സിന്റെ ‘മിന്നല്‍ മുരളി’ ക്കു ശേഷം വീക്കെന്റെ് ബ്‌ളോക്ക് ബൂസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാനു വര്‍ഗ്ഗീസ്സ് നിര്‍വ്വഹിക്കുന്നു.
രാജേഷ് രവി,രാഹുല്‍ രമേഷ്,സാനു മജീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു.
പ്രൊജ്ക്റ്റ് ഡിസൈനര്‍- പ്രദീപ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- അനീഷ് നാടോടി, മേക്കപ്പ്- സാബു പുല്‍പ്പളി, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, എഡിറ്റര്‍- ഷഫീഖ് മുഹമ്മദ് അലി, സ്റ്റില്‍സ്- ബോണി പണിക്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ ദേവ്, സൗണ്ട് ഡിസൈനര്‍- ജയദേവന്‍ ചക്കാടത്ത്.

Post Your Comments Here ( Click here for malayalam )
Press Esc to close